ചൈനയെ മാപ്പിലാക്കാന്‍ ഗൂഗിള്‍?

ചൈനയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഗൂഗിളിന് സ്റ്റേറ്റ് ബ്യൂറോ ഓഫ് സര്‍വ്വേയിങ് ആന്‍ഡ് മാപ്പിങ്ങിന്റെ ലൈസന്‍സ് വേണം. ഓണ്‍ലൈന്‍ മാപ്പിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈയിടെ മാപ്പിങ്ങ് ലൈസന്‍സിനുള്ള നിബന്ധനകളില്‍ ചൈനീസ് സര്‍ക്കാര്‍ ഇളവു വരുത്തിയിരുന്നു. ബീജിങ് ഗൗക്‌സിയാങ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി ചേര്‍ന്നാണ് ഗൂഗിള്‍ ലൈസന്‍സിനപേക്ഷിച്ചിരുക്കുന്നത്.
ഗൂഗിളിന്റെ അപേക്ഷ പരിഗണനയിലാണെന്നാണ് ചൈനീസ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ലൈസന്‍സിനു അപേക്ഷിച്ചതിനെ സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്താന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങളും തങ്ങളുടെ സേവനങ്ങളില്‍ അതിക്രമിച്ച് കടന്നുകയറിയതിലും പ്രതിഷേധിച്ച് ഗൂഗിള്‍ നേരത്തേ ചൈനയിലെ സേവനം നിര്‍ത്തിവെച്ചിരുന്നു.












Click it and Unblock the Notifications