മമതയ്ക്ക് വീണ്ടും കയ്യടി; സിംഗൂര്‍ ബില്‍ പാസാക്കി

എല്‍ഡിഎഫ് ഭരണകാലത്താണ് സിംഗൂരില്‍ ടാറ്റാ കാര്‍ ഫാക്ടറിക്കായി 997. 1 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുത്തത്. ഇതില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി അവര്‍ക്കുതന്നെ തിരിച്ചുനല്‍കാനുള്ള നിയമം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
ബാക്കി ഭൂമി സാമൂഹിക സാമ്പത്തിക വികസനത്തിനും മറ്റ് വ്യവസായ അനുബന്ധ പദ്ധതികള്‍ക്കും ഉപയോഗിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.
വ്യവസായ വാണിജ്യമന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര ഉന്നയിച്ച ക്രമപ്രശ്‌നത്തിന് സ്പീക്കര്‍ ബിമന്‍ ബന്ദോപാധ്യായ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. തുടര്‍ന്ന് ശബ്ദവോട്ടോടെ ബില്ല് പാസാക്കുകയായിരുന്നു.
ബില്ലിന്റെ രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ശക്തമായ വാക്കേറ്റം നടന്നു. ബില്ലു സംബന്ധിച്ച് താന്‍ ഉന്നയിച്ച നിയമപ്രശ്‌നങ്ങള്‍ക്ക് മമതയുടെ പ്രസംഗത്തില്‍ മറുപടിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്.
1894ലെ തമിഴ്‌നാട് ഭൂനിയമം ഭേദഗതികളോടെ പാസാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. ഇപ്പോള്‍ കൊണ്ടുവന്ന ബില്ല് കേന്ദ്ര നിയമങ്ങള്‍ക്ക് എതിരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ജനങ്ങള്‍ക്കെതിരായ അനീതി തിരുത്തുകയാണ് ബില്ലിലൂടെ ചെയ്യുന്നതെന്നായിരുന്നു മമതയുടെ മറുപടി. നിയമസഭ പാസ്സാക്കിയ ബില്ല് പഠിക്കുകയാണെന്ന് ടാറ്റാ മോട്ടോഴ്‌സ് വക്താവ് പ്രതികരിച്ചു.












Click it and Unblock the Notifications