ഇന്‍ഫോസിസ് വിട്ട പൈ വിദ്യാഭ്യാസരംഗത്തേയ്ക്ക്

അഞ്ച് സര്‍വകലാശാലകളുടെ കൂട്ടായ്മയാണ് മണിപ്പാല്‍ ഇന്റര്‍നാഷ്ണല്‍ യൂണിവേഴ്‌സിറ്റി. ഓരോ യൂണിവേഴ്‌സിറ്റിയിലും 25,000 കുട്ടികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഒരുക്കകയാണ് ലക്ഷ്യം. എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, സോഷ്യല്‍ സയന്‍സ്, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, ക്രിയേറ്റീവ് ഗ്രാഫിക്‌സ് എന്നീ കോഴ്‌സുകളായിരിക്കും മണിപ്പാല്‍ ഇന്റര്‍നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയിലുണ്ടാവുക.
കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്ന രീതിയിലുള്ള പഠനാന്തരീക്ഷമായിരിക്കും മണിപ്പാല്‍ ഇന്റര്‍നാഷ്ണല്‍ യൂണിവേഴ്‌സിറ്റി ഒരുക്കുകയെന്ന് പൈ അറിയിച്ചു. 17 വര്‍ഷം ഇന്‍ഫോസിസിനൊപ്പം പ്രവര്‍ത്തിച്ച പൈ ഇനിയുള്ള തന്റെ സമയം ഉന്നത വിദ്യാഭ്യാസ രംഗത്തിനും കോര്‍പ്പറേറ്റ് ലോകത്തിനും കുടുംബത്തിനും വേണ്ടി തുല്യമായി ഭാഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications