നിത്യാനന്ദ കുതിരപ്പുറത്തുനിന്നുവീണ് പരുക്കേറ്റു
ബാംഗ്ലൂര്‍: കുതിരസവാരിയ്ക്കിടെ വിവാദസ്വാമി നിത്യാനന്ദയുടെ കൈ ഒടിഞ്ഞു. ചൊവ്വാഴ്ച ആശ്രമത്തില്‍ കുതിരസവാരി നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വലതുകൈയ്ക്കാണ് ഒടിവുണ്ടായിരിക്കുന്നത്.
പരിക്കിനെത്തുടര്‍ന്ന് നിത്യാനന്ദയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിട്ടുണ്ട്.
നിത്യാനന്ദയ്ക്ക് ഈ കുതിര സവാരി പതിവുള്ളതാണത്രേ. ചൊവ്വാഴ്ച ചില ഭക്തരും നിത്യാനന്ദയുടെ സവാരി കാണാനെത്തിയിരുന്നു. ഇവര്‍ ശബ്ദമുണ്ടാക്കുകയും കൈകൊട്ടുകയും ചെയ്തപ്പോള്‍ കുതിര വിരണ്ടു, തുടര്‍ന്ന് നിത്യാനന്ദയെ കുതിര കുടഞ്ഞ് താഴെയിടുകയായിരുന്നു.
കയ്യില്‍ ഒന്നിലേറെ പൊട്ടുകളുണ്ടെന്ന് നിത്യാനന്ദയുടെ സഹായി പറഞ്ഞു. രണ്ടു ദിവസം നിത്യാനന്ദ ആശുപത്രിയില്‍ത്തന്നെ തങ്ങുമെന്നും സഹായി അറിയിച്ചു.












Click it and Unblock the Notifications