കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് കമ്മിറ്റിയ്ക്ക് വിമര്‍ശനം

  • By Ajith Babu
Google Oneindia Malayalam News

Delhi High Court
കൊച്ചി: സ്വാശ്രയ ഫീസ് സംബന്ധിച്ച കേസില്‍ ജസ്റ്റീസ് പി.എ.മുഹമ്മദ് കമ്മിറ്റിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമെ പുറപ്പെടുവിക്കാവൂ എന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ അറിവോടെയാണോ ഫീസ് നിരക്ക് സംബന്ധിച്ച കേസില്‍ അപ്പീല്‍ നല്‍കിയതെന്നും ചോദിച്ചു.

മെഡിക്കല്‍ സീറ്റില്‍ 2,44,000 രൂപ മുതല്‍ 2,75,000 രൂപ വരെ മാത്രമേ ഫീസ് ഈടാക്കാവൂ എന്നായിരുന്നു മുഹമ്മദ് കമ്മറ്റിയുടെ നിര്‍ദേശം. എന്നാല്‍ ഇതിനെതിരേ അപ്പീല്‍ സമര്‍പ്പിച്ച മാനേജ്‌മെന്റുകള്‍ക്ക് മൂന്നര ലക്ഷം വരെ ഫീസീടക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയിരുന്നു.

സിംഗിള്‍ ബഞ്ച് വിധിക്കെതിരേയാണ് മുഹമ്മദ് കമ്മറ്റി ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കിയത്. എന്നാല്‍ സ്വാശ്രയ ഫീസ് സംബന്ധിച്ച് അപ്പീല്‍ നല്‍കാന്‍ കമ്മറ്റിക്ക് എന്ത് അധികാരമെന്ന് കോടതി ചോദിച്ചു.

സിംഗിള്‍ ബഞ്ച് ഉത്തരവില്‍ അപാകതയുണ്‌ടെങ്കില്‍ അത് സര്‍ക്കാരോ വിദ്യാര്‍ഥികളോ ആണ് ചൂണ്ടിക്കാണിക്കേണ്ടത്. ഉത്തരവുകള്‍ സ്വയം നടപ്പാക്കാന്‍ കമ്മറ്റിക്കാകണമെന്നും ഇതിനായി കോടതിയെ സമീപിക്കേണ്ടതില്ലെന്നും കമ്മറ്റിയുടെ നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

English summary
The Kerala High Court on Wednesday came down heavily against Justice PA Muhammad committee in the case relating to self-financing medical fees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X