മൂന്നാര്‍ കയ്യേറ്റം: സര്‍വകക്ഷി യോഗം ജൂണ്‍ 24ന്

ഭൂമാഫിയകളുടെ അഴിഞ്ഞാട്ടമാണ് മൂന്നാറില്‍ നടക്കുന്നത്. നഷ്ടപ്പെട്ട ഭൂമി നിയമ നടപടികളിലൂടെ തിരിച്ചുപിടിക്കും. കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച് അഭിപ്രായം ആരായാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 24ന് രാവിലെ 11ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിലേയ്ക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദനെയും ക്ഷണിക്കും. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി മെട്രോ നടപ്പാക്കുന്നതിനുവേണ്ടി കൊച്ചി മെട്രോ ലിമിറ്റഡ് എന്നപേരില്‍ കമ്പനി രൂപവല്‍ക്കരിക്കും. മുഖ്യമന്ത്രിയായിരിക്കും ചെയര്‍മാന്‍. കുന്നം കുളത്ത് വാഹനാപകടത്തില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കും.
വെമ്പായത്ത് പാറയിടിഞ്ഞ് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ 2 ലക്ഷം രൂപ നല്‍കും. റാന്നിയില്‍ അപകടത്തിന്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications