പീഡനം: കാസര്‍ക്കോട്ട് അധ്യാപകന്‍ അറസ്റ്റില്‍
കാസര്‍ക്കോട്: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ക്കാട് ജില്ലയിലെ ആരിക്കാടികുന്നിലെ സയ്യിദിനെ(22)യാണ് കുമ്പള എസ്.ഐ കെ.രാജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്.
കൊടിയമ്മ ചേപ്പിനടുക്കയിലെ ഏകാധ്യാപക വിദ്യാലയ(എം.ജി.എല്‍.സി)ത്തിലാണ് സംഭവ നടന്നത്. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് കഴിഞ്ഞ ശേഷം സയ്യിദ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
വിദ്യാര്‍ഥിനി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവമറിഞ്ഞത്. ഉടന്‍ ഇവര്‍ പോലീസില്‍ പരാതി നല്കി. ചൊവ്വാഴ്ചയാണ് ഇയാളെ എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് മാനസികമപിരിമുറുക്കം നേരിട്ട കുട്ടിയ്ക്ക് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സലിങ് നല്കി.












Click it and Unblock the Notifications