സ്വാശ്രയ ചര്‍ച്ച പരിഹാരമാവാതെ പിരിഞ്ഞു

എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ അലാവുദ്ദിന്റെ അത്ഭുതവിളക്കില്ലെന്നും ചര്‍ച്ച തുടരുമെന്നും മന്ത്രിസഭാ ഉപസമിതി അംഗമായ കെ.എം.മാണി വ്യക്തമാക്കി.
അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനേയും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനേയും ഒഴിവാക്കി സര്‍ക്കാരുമായി ഒരു ധാരണയുണ്ടാക്കാനും പറ്റില്ലെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു. എംബിബിഎസിന് പല തട്ടിലുള്ള പ്രവേശന നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. സ്വാശ്രയ പ്രശ്‌നത്തിന് ശാശ്വതപരിഹാരമാണ് ഉണ്ടാവേണ്ടത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍, അമൃത എന്നിവയ്ക്ക് ഒരു രീതി, മറ്റുള്ളവര്‍ക്ക് മറ്റൊരു രീതി എന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍, അമൃത മെഡിക്കല്‍ കോളേജ് എന്നിവ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഇവരുമായി ഒരാഴ്ചയ്ക്കുള്ളില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 50 ശതമാനം മെഡിക്കല്‍ പി ജി സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത് എന്നാണ് റിപ്പോര്‍ട്ട്.
കെഎം മാണി, കെ.സി.ജോസഫ്, അടൂര്‍ പ്രകാശ്, പി.കെ.അബ്ദുറബ്ബ് എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയാണ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ധാരണയായിട്ടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു.












Click it and Unblock the Notifications