കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിന്റുമോന്‍ ദേശീയ ഗാനത്തെ അവഹേളിച്ചു?

  • By Lakshmi
Google Oneindia Malayalam News

വര്‍ക്കല: കാര്‍ട്ടൂണ്‍ കഥാപാത്രം ടിന്റുമോനെതിരെ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് പരാതി. വര്‍ക്കല സ്വദേശിനിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ആരിഫയാണ് വര്‍ക്കല പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.

തന്റെ ഫോണിലേയ്ക്ക് ഫോര്‍വേഡ് ചെയ്ത് കിട്ടിയ തെളിവുമായിട്ടാണ് ആരിഫ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. ടിന്റുമോന്‍ പാടുന്നുവെന്ന പേരില്‍ ദേശീയ ഗാനത്തിന്റെ പാരഡി തയ്യാറാക്കി വിവിധ ട്യൂണില്‍ പാടി റെക്കോര്‍ഡ് ചെയ്ത് എംഎംഎസ് ആക്കിയാണ് അയച്ചിരിക്കുന്നത്.

റിംഗ്‌ടോണ്‍ എന്ന നിലയിലാണ് ഇതു പ്രചരിക്കുന്നതത്രേ. ഇതു തടയണമെന്നും പാരഡി നിര്‍മിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഫോര്‍വേഡ് ചെയ്തു കിട്ടിയ എംഎംഎസ് സന്ദേശത്തിനെതിരേ എങ്ങനെ നടപടിയെടുക്കുമെന്നറിയാതെ വിഷമിക്കുകയാണു പോലീസ്. അതും ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേരില്‍.

ഇതുവരെ ഈ എംഎംഎസ് കൈമാറി വന്ന ഓരോ ഫോണും പരിശോധിച്ച് യഥാര്‍ഥ ഉറവിടം കണ്ടെത്തിയാല്‍ മാത്രമേ പ്രതിയെ പിടികൂടാന്‍ കഴിയൂഎന്നാണ് പൊലീസ് പറയുന്നത്.

English summary
A human rights activist from Varkkala filed a petition at Varkkala police station that the cartoon charector Tintumon abused national anthem,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X