വാഷിംഗ്ടണ്‍: ഒസാമ ബിന്‍ലാദന്റെ അബോട്ടാബദിലുള്ള വസതിയെ കുറിച്ച് സിഐഎയ്ക്ക് (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) വിവരം കൈമാറിയ പാകിസ്ഥാനികളെ പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐ.എസ്.ഐ അറസ്റ്റു ചെയ്തു.
പാകിസ്ഥാന്‍ ആര്‍മി മേജര്‍ ഉള്‍പ്പെടെയാണ് ഐ. എസ്.ഐയുടെ കസ്റ്റഡിയിലുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അബോട്ടബാദിലെ ലാദന്റെ വസതിയിലേക്ക് വരുന്ന കാറുകളുടെ നമ്പര്‍ പ്‌ളേറ്റുകളുടെ വിവരം ഈ മേജറാണത്രെ കൈമാറിയത്. പിടികൂടിയവരെ ഐഎസ്‌ഐ ചോദ്യം ചെയ്തുവരികയാണ്.
ലാദന്‍ വധം യുഎസും പാകിസ്താനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ആരെയും അറിയിക്കാതെയുള്ള അമേരിക്കയുടെ ആക്രമണത്തെ തങ്ങളുടെ അഭിമാനത്തിനേറ്റ ക്ഷതമായാണ് പാക് സൈന്യം കാണുന്നത്.
Pakistani intelligence officials have reportedly arrested alleged informants who gave information to the Central Intelligence Agency (CIA) before the raid that killed Osama bin Laden, the former al-Qaeda leader