നഗ്ന സൈക്കിള്‍ സവാരി; ലണ്ടന്‍ സ്തംഭിച്ചു

ആയിരത്തോളം സ്ത്രീ പുരുഷന്മാര്‍ നഗ്നരായി സൈക്കിള്‍ ചവിട്ടുന്നു. ലോകസമാധാനത്തിനും കാര്‍ കള്‍ച്ചറിനുമെതിരെ സന്ദേശം നല്‍കാനായിട്ടായിരുന്നു ഈ നഗ്ന സൈക്കിള്‍ സവാരി. ലോകനഗ്ന സൈക്കിള്‍ സഞ്ചാരത്തിന്റെ ഭാഗമായിട്ടാണ് ലണ്ടിനിലും മറ്റു നഗരങ്ങളിലും ഈ നഗ്ന സൈക്കിള്‍ സവാരി നടത്തിയത്.
നരത്തിലേയ്ക്ക് ഉടുതുണിയില്ലാതെ സൈക്കിള്‍ ചവിട്ടി വന്ന സ്ത്രീ പുരുഷന്മാരെക്കണ്ട് ആളുകള്‍ അന്തം വിട്ടു. ചിലര്‍ കാഴ്ചകാണാനായി തങ്ങളുടെ വാഹനം നടുറോട്ടില്‍ നിര്‍ത്തിയത് വന്‍ ഗതാഗത കുരുക്കിന് കാരണമായി.
ലോകത്തെ 50 നഗരങ്ങളില്‍ നഗ്‌നരായ സൈക്കിളിസ്റ്റുകള്‍ സഞ്ചാരം നടത്തിയെങ്കിലും ലണ്ടനിലായിരുന്നു വന്‍ പങ്കാളിത്തവും പിന്തുണയും ലഭിച്ചത്.
ബക്കിംങ് ഹാം കൊട്ടാരത്തിന് അടുത്തുനിന്ന് തുടങ്ങിയ സൈക്കിള്‍ സവാരി ഒമ്പതു കിലോമീറ്റര്‍ പിന്നിട്ടശേഷമാണ് നിര്‍ത്തിയത്. വെയിലുകൊള്ളാതിരിക്കാന്‍ ചിലര്‍ തലയില്‍ തൊപ്പിവച്ചിരുന്നു, ചില സ്ത്രീകള്‍ അടിവസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു. ഇത്തരത്തിലുള്ള അപൂര്‍വ്വം ചിലരെ ഒഴിച്ചാല്‍ ഭൂരിഭാഗം പേര്‍ക്കും ഒരു തുണ്ടു തുണിപോലുമില്ലായിരുന്നു നാണം മറയ്ക്കാന്‍.












Click it and Unblock the Notifications