കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ നിരക്കുകളില്‍ വര്‍ദ്ധന

  • By Ajith Babu
Google Oneindia Malayalam News

RBI
ദില്ലി: റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ 0.25 ശതമാനം ഉയര്‍ത്തി. വ്യാഴാഴ്ച ചേര്‍ന്ന ആദ്യപാദ അവലോകന യോഗത്തിലാമ് പലിശനിരക്ക് വര്‍ധിപ്പിച്ചത്. 7.25 ശതമാനമായിരുന്ന റിപ്പോ നിരക്ക് 7.50 ആയും 6.25 ശതമാനമായിരുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് 6.50 ശതമാനമായുമാണ് ഉയര്‍ത്തിയത്. ആറു ശതമാനമായിരുന്ന കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല.

കുത്തനെ ഉയരുന്ന ഭക്ഷ്യവിലപ്പെരുപ്പവും പണപ്പെരുപ്പവും പിടിച്ചുനിര്‍ത്താനാണ നടപടി. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ന്നതോടെ ഭവന, വാഹന വായ്പാ നിരക്കുകളും ഉയരുമെന്ന് ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് മേധാവിമാര്‍ ഇത് സംബന്ധിച്ച സൂചനകളും നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഇത് പത്താംതവണയാണ് റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ആര്‍ബിഐ വര്‍ധിപ്പിക്കുന്നത്.

English summary
Continuing its efforts to check price rise, the Reserve Bank today raised key short-term lending and borrowing rates by 25 basis points for the 10th time since March, 2010,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X