സര്‍ക്കാര്‍ പിന്നോട്ടെങ്കില്‍ വീണ്ടും സമരം: ഹസാരെ

ലോക്പാല്‍ ബില്ല് നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ലെങ്കില്‍ ഓഗസ്റ്റ് 15മുതല്‍ വീണ്ടും നിരാഹാരം നടത്തുമെന്നാണ് വ്യാഴാഴ്ച ഹസാരെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
കേന്ദ്രമന്ത്രിസഭയ്ക്കു രണ്ടു കരടു ബില്ലുകള്‍ കൈമാറാനുള്ള തീരുമാനം പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു. അങ്ങനെയെങ്കില്‍, ലോക്പാല്‍ ബില്ലിന്റെ കരടു തയാറാക്കാന്‍ സംയുക്ത സമിതി രൂപീകരിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ലോക്പാല്‍ ബില്ലിന്റെ വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ ഒരു കാരണവശാലും പൊതുസമൂഹ പ്രതിനിധികള്‍ അനുവദിക്കില്ലെന്നും അന്നാ ഹസാരെ മുന്നറിയിപ്പു നല്‍കി.
ഏഴ് യോഗങ്ങള്‍ ചേര്‍ന്നിട്ടും ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരിനും ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹപ്രതിനിധികള്‍ക്കും സമവായത്തിലെത്താനായിട്ടില്ല. ജൂണ്‍ 20ന് വീണ്ടും യോഗം ചേരുന്നുണ്ട്. സമവായമുണ്ടായില്ലെങ്കില്‍ ബില്ലിന്റെ രണ്ട് കരട് രൂപങ്ങള്‍ മന്ത്രിസഭയുടെ അനുമതിക്കായി അയക്കേണ്ടി വരും.












Click it and Unblock the Notifications