2ജി: ദയാനിധി മാരനെ സിബിഐ ചോദ്യം ചെയ്‌തേയ്ക്കും

നേരത്തേ, 2001 07 കാലത്തെ സ്‌പെക്ട്രം അനുമതി സംബന്ധിച്ചു സിബിഐ പ്രാഥമിക അന്വേഷണം നടത്തുകയും മുന്‍ എയര്‍സെല്‍ മേധാവി സി. ശിവശങ്കരന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനു തന്റെ സ്ഥാപനം വില്‍ക്കാന്‍ മന്ത്രി ദയാനിധി മാരന്‍ സമ്മര്‍ദംചെലുത്തിയതായി ശിവശങ്കരന്‍ അതില്‍ ആരോപിച്ചിരുന്നു.
ശിവശങ്കരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല, ടെലികോം മന്ത്രിയായിരുന്നപ്പോള്‍ സ്‌പെക്ട്രം അനുവദിച്ചതു സംബന്ധിച്ച് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും മാരനു സിബിഐ മുന്‍പാകെ മറുപടി നല്‍കേണ്ടി വരുംമെന്നാണ് സൂചന.
ദയാനിധി മാരന്‍ ഉള്‍പ്പെടെ 2001 2007 കാലത്തെ സ്‌പെക്ട്രം അനുമതിയുമായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും വിശദീകരണം കേട്ടശേഷമേ കേസ് റജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2003-04 കാലത്തു ടെലികോം മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയെ സിബിഐ നേരത്തേ വിശദമായി ചോദ്യംചെയ്തിരുന്നു. എന്നാല്‍, അദ്ദേഹത്തിന് എതിരെ കാര്യമായ തെളിവുകളൊന്നും കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications