ചന്ദ്രസ്വാമിയ്ക്ക് 9 കോടി രൂപ പിഴ

പതിമൂന്ന് കേസുകളാണ് ചന്ദ്രസ്വാമിയുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ ഒമ്പതു കോടി രൂപയോളം പിഴശിക്ഷയായി ചുമത്തിയിട്ടുണ്ട്.
അടുത്ത മാസം മധ്യത്തോടെ ഇതു നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റീസുമാരായ ബി.എസ്. ചൗഹാന്‍, സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചന്ദ്രസ്വാമി എട്ടു കോടിയിലേറെ രൂപ അടയ്‌ക്കേണ്ടതുണെ്ടന്നു കോടതി നിരീക്ഷിച്ചു. പിഴ അടയ്ക്കാന്‍ ഒരുക്കമാണെന്നും അതേസമയം, ഒറ്റത്തവണയായി ഇത്രയും രൂപ അടയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും ചന്ദ്രസ്വാമിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് 25 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ ചന്ദ്രസ്വാമിയോടു കോടതി നിര്‍ദേശിക്കുകയായിരുന്നു.












Click it and Unblock the Notifications