17കാരിയ്ക്ക് അധ്യാപകന്‍ അശ്ലീല സന്ദേശമയച്ചു
മുംബൈ: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈയിലെ എല്‍എസ് പട്കര്‍ കോളെജിലെ അധ്യാപകനെതിരെയാണ് ബുധനാഴ്ച പൊലീസ് കേസെടുത്തത്.
അധ്യാപകനായ രാഹുല്‍ സരംഗലിനെതിരെ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. തനിയ്‌ക്കൊപ്പം കിടക്കപങ്കിട്ടാല്‍ പരീക്ഷയില്‍ ജയിക്കാന്‍ സഹായിക്കാമെന്നായിരുന്നുവത്രേ രാഹുലിന്റെ എസ്എംഎസ്. എസ്എംഎസ് പ്രശ്‌നമാകുമെന്ന കണ്ട രാഹുല്‍ ഇപ്പോള്‍ ഒളിവിലാണ്.
സംഭവത്തെക്കുറിച്ചറിഞ്ഞ മുംബൈ യൂണിവേഴ്‌സിറ്റി വിമന്‍ ഡെലവലപ്‌മെന്റ് സെല്‍ അ്ധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോളെജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് എല്ലാത്തരം സഹായം നല്‍കുമെന്നും സെല്‍ ചെയര്‍പേഴ്‌സണ്‍ ക്രാന്തി ജെജുര്‍കര്‍ അറിയിച്ചു.
സംഭവം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന്് യുവ സേന പ്രവര്‍ത്തകര്‍ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കോളെജിന് പുറത്ത് പ്രകടനം നടത്തി. അധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് തന്നതായി സേന പ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications