വൃദ്ധര്‍ക്ക് ബാംഗ്ലൂര്‍ നരകം, ചെന്നൈ സ്വര്‍ഗ്ഗം
ബാംഗ്ലൂര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ പീഡനത്തിനിരയാകുന്നത് ബാംഗ്ലൂരിലാണെന്ന് റിപ്പോര്‍ട്ട്. ദില്ലി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഹെല്‍പ് ഏജ് 'ഇന്ത്യയിലെ വയോജന പീഡനവും കുറ്റകൃത്യങ്ങളും' എന്ന പേരില്‍ നടത്തിയ പഠനത്തിലാണ് പ്രസ്തുത കണ്ടെത്തല്‍. രാജ്യത്തെ എട്ടു നഗരങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍ ചെന്നൈയിലാണ് വൃദ്ധര്‍ എറ്റവും കുറച്ച് കഷ്ടപ്പാടനുഭവിക്കുന്നതെന്നും കണ്ടത്തി.
ബാംഗ്ലൂരില്‍ 44 ശതമാനം വൃദ്ധരും പീഡനത്തിനിരയാകുമ്പോള്‍ ചെന്നൈയില്‍ ഇത് കേവലം രണ്ടു ശതമാനം മാത്രമാണ്. വൃദ്ധരെ എറ്റവും കൂടുതല്‍ പീഡിപ്പിക്കുന്നത് പുത്രഭാര്യമാരാണ്. 63 ശതമാനം വൃദ്ധരും ഇവരുടെ പീഡനങ്ങള്‍ക്ക് ഇരകളാവുന്നു. വയോജനങ്ങളെ പീഡിപ്പിക്കുന്നതില്‍ മക്കളും ഒട്ടും പിന്നിലല്ല. മക്കളില്‍ നിന്ന് പീഡനമേല്‍ക്കുന്ന വൃദ്ധര്‍ 44 ശതമാനത്തോളം വരും. മിക്ക വയോജനങ്ങളും നിശബ്ദരായി ഈ പീഡനങ്ങളെല്ലാം സഹിക്കുകയാണ്. സാമ്പത്തിക പരാധീനതകളാണ് മിക്ക പീഡനങ്ങളുടേയും അടിസ്ഥാന കാരണം.
വയോജനങ്ങളില്‍ 66 ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. ഇവരില്‍ മിക്കവരും മക്കളെയോ ബന്ധുക്കളെയോ ആശ്രയിച്ചു ജീവിക്കുന്നു. 85 ശതമാനത്തോളം വൃദ്ധര്‍ ചികിത്സാ ചിലവിനു വകയില്ലാത്തവരാണ്. വൃദ്ധരുടെ സംസാരം പുതുതലമുറയ്ക്കു ഇഷ്ടപ്പെടുന്നില്ലന്നും പഠനം വ്യക്തമാക്കുന്നു.












Click it and Unblock the Notifications