ചെന്നൈ: നോക്കിയ ഫോണിന്റെ ശ്രീപെരുമ്പത്തൂര്‍ യൂണിറ്റില്‍ തീപിടുത്തം. പെയിന്റിംഗ് യൂണിറ്റില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നാശനഷ്ടമെത്രെയെന്ന് കണക്കാക്കിയിട്ടില്ല.
അടുത്തിടെ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ടിരുന്നു. കമ്പനിയിലെ സുരക്ഷാ സംവിധാനങ്ങളിലെ പിഴവ് കാരണമാണ് അപകടമുണ്ടായതെന്ന് അന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു.
നോക്കിയയുടെ ചെന്നൈ യൂണിറ്റില്‍ നിന്നും അന്പതലിധകം രാജ്യങ്ങളിലേക്ക് ഫോണുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.