കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരജ് വധം: ലൈംഗികബന്ധമുണ്ടായിട്ടില്ലെന്ന് വാദം

  • By Lakshmi
Google Oneindia Malayalam News

Maria Susairaj
മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ കുറ്റാരോപിതയായ നടിയും മോഡലുമായ മരിയ സൂസൈരാജ് കുറ്റപത്രത്തില്‍ പറയുന്നതുപോലെ നീരജുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് അഭിഭാഷകന്‍.

ഇക്കാര്യം വ്യക്തമാക്കുന്നതിനായി സൂസൈരാജ് ഇപ്പോഴും കന്യകയാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍പരിശോധനാ റിപ്പോര്‍ട്ടുകള്‍ അവരുടെ അഭിഭാഷകനായ ഷെരീഫ് ഷെയ്ഖ് കോടതിയില്‍ സമര്‍പ്പിച്ചു.

കുറ്റപത്രത്തില്‍ സൂസൈരാജ് നീരജുമായി ലൈംഗികബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു ആരോപണം എഴുതിച്ചേര്‍ക്കുന്നതിന് മുമ്പ് പൊലീസ് വൈദ്യപരിശോധന നടത്തേണ്ടിയിരുന്നുവെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

നീരജിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച ലക്ഷ്യങ്ങളെക്കുറിച്ച് കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അഭിഭാഷകന്‍ വാദിച്ചു.

മോഡലായി സൂസൈരാജ് കരിയര്‍ കെട്ടിപടുക്കുന്നതിനായി ബാംഗ്ലൂരില്‍ നിന്നും മുംബൈയിലെത്തുകയും ഒരു പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന നീരജുമായി പരിചയപ്പെടുകയും അടുക്കുകയും ചെയ്തു. ടിവി സീരിയലുകളില്‍ അവസരം വാങ്ങിക്കൊടുക്കാമെന്ന് നീരജ് സുസെയ് രാജിന് വാഗ്ദാനം നല്‍കിയിരുന്നു.

എന്നാല്‍ ഇത് പാലിക്കാന്‍ നീരജിന് കഴിയാതെ വന്നു. ഇതോടെ നീരജിന് തന്നെ മുന്‍നിര്‍ത്തി ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് സംശയിച്ച സൂസെയ് രാജ് സുഹൃത്തിന്റെ സഹായത്തോടെ നീരജിനെ വകവരുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

നീരജിനെ കൊല്ലപ്പെടുത്തിയ എമിലി ജെറോം എന്ന മലയാളി നാവിക സേനാ ഉദ്യോഗസ്ഥന്‍ സൂസൈരാജിന്റെ കോളെജ് പഠനകാലത്തെ സുഹൃത്താണ്. ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ ജൂണ്‍ അവസാനത്തോടെ വിധിവരുമെന്നാണ് കരുതപ്പെടുന്നത്.

2008 മെയ് 7ന് തന്റെ പ്രതിശ്രുത വരനായ ജെറോം തങ്ങളുടെ താമസ സ്ഥലത്തു വച്ച് നീരജിനെ കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം മുറിച്ച് മൂന്നുബാഗുകളിലാക്കി കാറില്‍ കൊണ്ടുപോയി മുന്‍കൂട്ടി നിശ്ചയിച്ച താനെയിലെ വനപ്രദേശത്ത് കൊണ്ടുപോയി കത്തിക്കുയായിരുന്നുവെന്നാണ് സൂസൈരാജ് അ്‌ന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.

പിന്നീട് ഇവര്‍ കൊല നത്തിയ വീട്ടിലെത്തി വീട് വൃത്തിയാക്കുകയും തെളിവുകള്‍ അവശേഷിക്കാതിരിക്കാന്‍ പുതിയ പെയ്ന്റ് അടിക്കുകയും ചെയ്തുവെന്നും അന്വേഷണ സമയത്ത് ഇവര്‍ വ്യക്തമാക്കിയിരുന്നു. കൊച്ചി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു ജെറോം.

പരസ്യ കമ്പനി ക്രിയേറ്റീവ് ഡയറക്ടറും ടി വി സീരിയല്‍ പ്രൊഡക്ഷന്‍ കമ്പനി ഉടമയായിരുന്നു നീരജ് ഗ്രോവര്‍.

English summary
he defence in the murder case of television executive Neeraj Grover, challenged the prosecution's claim that the accused, Kannada actress and model Maria Susairaj was sexually involved with the victim. Susairaj's lawyer Sharif Shaikh submitted that the actress is still a virgin,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X