വിവാഹം നിശ്ചയിച്ച യുവതി കിണറ്റില്‍ വീണ് മരിച്ചു
ബാലരാമപുരം: വിവഹം നിശ്ചയിച്ച പെണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ് പരുക്കേറ്റ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം നടന്നത്. ആര്‍സി തെരുവ് പള്ളിവിളാകം വീട്ടില്‍ ദാസന്റെ മകള്‍ ജ്യോതി(20) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 7.30നാണ് സംഭവം നടന്നത്. വീട്ടിനടുത്തുള്ള സെമിത്തേരിയ്ക്കടുത്തായുള്ള പൊതുകിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ ജ്യോതി കാല്‍വഴുതിയാണ് കിണറ്റില്‍ വീണത്. വിവരമറിഞ്ഞ് എത്തിയ അച്ഛന്‍ കയറില്‍ തൂങ്ങി കിണറ്റിലിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കയര്‍ പൊട്ടി കിണറ്റിലേയ്ക്ക് വീണു.
അഗ്‌നിസേനയും പോലീസും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജ്യോതി മരിച്ചു. ദാസന് നട്ടെല്ലിന് പരിക്കുണ്ട്. കിണറിന് 60 അടി ആഴമുണ്ട്.
ജ്യോതി തയ്യല്‍ വിദ്യാര്‍ഥിനിയാണ്. ജൂലൈ
20ന് ജ്യോതിയുടെ വിവാഹം നടത്താനിരിക്കുകയായിരുന്നു.












Click it and Unblock the Notifications