കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റ് ഏകീകരണം വേണമെന്ന് ചന്ദ്രപ്പനും

  • By Lakshmi
Google Oneindia Malayalam News

Chandrappan
മലപ്പുറം: കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് അഭിപ്രായപ്രകടനങ്ങളും ചര്‍ച്ചകളും സജീവമാകുന്നു. നേരത്തേ സിപിഎം കേന്ദ്രനേതാവ് സീതാറാം യെച്ചൂരി ലയനത്തിന് സാധ്യതയുണ്ടെന്നതരത്തില്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ കേരളത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാവുകയാണ്.

കഴിഞ്ഞ ദിവസം സിപിഐ നേതാവ് ബിനോയ് വിശ്വം യെച്ചൂരിയുടെ പ്രസ്താവനയെ പിന്താങ്ങിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഐ നേതാവ് സികെ ചന്ദ്രപ്പനും ലയനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തി.

ബംഗാളിലെയും കേരളത്തിലെയും ഇടതുതോല്‍വിയുടെ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം അനിവാര്യമാണെന്നാണ് ചന്ദ്രപ്പന്‍ പറയുന്നത്. എന്നാല്‍ അത് ലയനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഏകീകരണ നീക്കമുണ്ടെങ്കില്‍ ആലോചനകള്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. സിപിഐ ജില്ലാ കൌണ്‍സില്‍ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീതാറാം യെച്ചൂരിയുടെ അഭിപ്രായം മാധ്യമസൃഷ്ടിയാണെന്ന എസ്. രാമചന്ദ്രന്‍പിള്ളയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതു സാരമില്ലെന്നും തിരുത്തുണ്ടെങ്കില്‍ പറയേണ്ടത് യെച്ചൂരിയാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

സംസ്ഥാനത്ത് എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ഏറനാട്ടില്‍ പ്രശ്‌നം ഉണ്ടായി. ഇക്കാര്യത്തില്‍ എല്ലാ കക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ട്. സിപിഎമ്മിന്റെ വീഴ്ചകള്‍ അവരാണു പരിശോധിക്കേണ്ടത്. ഏറനാട്ടെ പ്രശ്‌നം എല്‍ഡിഎഫ് എന്ന നിലയില്‍ ചര്‍ച്ചചെയ്യും-ചന്ദ്രപ്പന്‍ പറഞ്ഞു.

English summary
CPI leader CK Chandrappan said that the unity of Communist Parties is the demand of time. And he also said that it shouldn't be a merger but only uniformity,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X