ഇരുപത്തൊന്നാമത് മന്ത്രി ഉണ്ടാകില്ല: യുഡിഎഫ്
തിരുവനന്തപുരം: മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും വിട്ടുവീഴ്ചയ്ക്ക് തയ്യാറായ സാഹചര്യത്തില്‍ ഇരുപത്തൊന്നാമത് മന്ത്രി വേണ്ടന്ന നിലപാടിലേയ്ക്ക് യുഡിഎഫ് എത്തുന്നു. 22 ന് ചേരുന്ന യുഡിഎഫ് നേതൃയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
യുഡിഎഫ് നേതൃയോഗത്തിനു മുന്‍പായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുസ്ലീം ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കും. നിലവിലെ സാഹചര്യത്തില്‍ ഒരു മന്ത്രിയെക്കൂടി ഉള്‍ക്കൊള്ളിക്കുന്നത് പ്രയാസകരമാണെന്ന് തങ്ങളെ അറിയിക്കുകയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.
ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവ പങ്കിടുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ സബ് കമ്മറ്റിയെ നിയോഗിക്കണമെന്നും ധാരണയായതായി സൂചനയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പങ്കിട്ടെടുത്ത കോര്‍പ്പറേഷനുകളും ബോര്‍ഡുകളും അടിസ്ഥാനമാക്കി വിഭജനം നടത്താനമെന്ന കോണ്‍ഗ്രസ് നിര്‍ദേശം ഘടക കക്ഷികള്‍ക്കു സ്വീകാര്യമല്ലാത്ത സാഹചര്യത്തിലാണിത്.
സ്വാശ്രയ പ്രശ്‌നം സംബന്ധിച്ച് തീരുമാനമെടുക്കുക, സിബിഎസ്‌സി സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നത് സംബന്ധിച്ചുയര്‍ന്നിട്ടുള്ള ആശങ്ക എന്നിവയും 22 നു ചേരുന്ന യുഡിഎഫ് നേതൃയോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications