കാട്ടാനയാക്രമണം:പുല്‍പ്പള്ളിയില്‍ ഒരു മരണം
പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കര്‍ണ്ണാടക സ്വദേശിയായ ചെട്ടിഗിരി ഗൗഡറാണ് (55) കൊല്ലപ്പെട്ടത്. പരിക്കേറ്റ പെരുവാഴ സാബു(35), ശിവപെരുമാള്‍ (48)എന്നിവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ അഞ്ചരയോടെയാണ് പാടിച്ചിറ അങ്ങാടിക്ക് സമീപം കിഴക്കേകുന്നില്‍ ഒറ്റക്കൊമ്പനിറങ്ങിയത്. നാല് കിലോമീറ്റര്‍ അകലെയുള്ള കര്‍ണ്ണാടക വനത്തില്‍ നിന്നുമാണ് കാട്ടുകൊമ്പനിറങ്ങിയത്. ഇതാദ്യമായാണ് ഇവിടെ കാട്ടാനയിറങ്ങുന്നത്.
കാട്ടാനകളുടെ ആക്രമണം ചെറുക്കുന്നതിനായി നടപടിയെടുക്കുന്നില്ലന്നാരോപിച്ച് ജനങ്ങള്‍ ഹര്‍ത്താല്‍ നടത്തി. ഹര്‍ത്താലിനെ തുടര്‍ന്ന് ജനങ്ങള്‍ പെരിക്കല്ലുര്‍-ബത്തേരി ദേശീയപാത ഉപരോധിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications