എംഎല്‍എം പൊട്ടി; വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി
പന്തളം(പത്തനംതിട്ട): ചെയിന്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഏജന്റായിരുന്ന വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. പന്തളം തെക്കേക്കര സ്വദേശി പ്രസാദിന്റെ ഭാര്യ സുപ്രീതയാണ്(32) ബുധനാഴ്ച പകല്‍ 12ന് വീട്ടില്‍ ആത്മഹത്യ ചെയ്തത്.
മള്‍ട്ടിലെവല്‍ ചെയിന്‍ മാര്‍ക്കറ്റിങ്് ബിസിനസ്സിലെ നഷ്ടമാണ് കാരണമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. പ്രസാദിന്റെ അമ്മ സരോജിനിയും രണ്ടുവയസ്സുകാരന്‍ മകന്‍ പൃഥ്വിയും വീട്ടിലുള്ളപ്പോഴാണ് ആത്മഹത്യ.
വീട്ടിലെ മുറിയില്‍നിന്ന് പുകയുയരുന്നത് കണ്ട അയല്‍വാസികളെത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് സുപ്രീതയെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഡിഎച്ച്എന്‍ എന്ന നെറ്റര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയുടെ സോപ്പ്, മരുന്ന് എന്നിവയുടെ വിതരണം ചെയ്യുന്ന ഏജന്റാണ് സുപ്രീത. ഒരുലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ സുപ്രീത വാങ്ങിവെച്ചിരുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ തട്ടിപ്പുകള്‍ പുറത്തു വരുന്നതിനാല്‍ ഇവ വില്‍ക്കാന്‍ കഴിയുന്നില്ലെന്ന് അയല്‍ക്കാരോടും ബന്ധുക്കളോടും ഭര്‍ത്താവിനോടും സുപ്രിത പറഞ്ഞിരുന്നതായി ഇവര്‍ പൊലീസില്‍ മൊഴി നല്‍കി.
വളളിക്കോട് കുടമുക്ക് രാജ് നിവാസില്‍ രാജപ്പന്റെയും സുവര്‍ണ്ണകുമാരിയുടെയും മകളാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ . വ്യാഴാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഗള്‍ഫിലുളള ഭര്‍ത്താവ് പ്രസാദ് വ്യാഴാഴ്ച എത്തും. മക്കള്‍: പ്രവീണ, പൃഥ്വി.












Click it and Unblock the Notifications