കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാഞ്ചക്കൊപ്പം ഉച്ചഭക്ഷണം കഴിയ്ക്കാം

  • By Ajith Babu
Google Oneindia Malayalam News

ulian Assange
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചയ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ അവസരമൊരുങ്ങുന്നു.

സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായാണ് അസാഞ്ചെയ്‌ക്കൊപ്പം ഉച്ചഭക്ഷം കഴിക്കാന്‍ എട്ട് പേര്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിയുമായി വിക്കിലീക്‌സ് രംഗത്തുവന്നത്. ലണ്ടനിലെ മുന്തിയ ഹോട്ടലിലായിരിക്കും ഉച്ചഭക്ഷണം.

പ്രമുഖ ഓണ്‍ലൈന്‍ ലേല വെബ്‌സൈറ്റായ 'ഇ ബേ'യിലൂടെയാണ് ലേലം നടക്കുക. കലേലത്തില്‍ 25,000 രൂപ കുറഞ്ഞ തുകയായും 36,000 രൂപ കൂടിയ തുകയായും രേഖപ്പെടുത്തിയിട്ടുണ്ട്. അസാഞ്ചയ്‌ക്കൊപ്പം സ്ലൊവേനിയന്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ സ്ലവൊജ് സിസെക്കും ഉച്ചഭക്ഷണം കഴിക്കാനുണ്ടാവും.

ഉച്ചഭക്ഷണത്തിനുശേഷം വിക്കിലീക്‌സ് പ്രഭാവത്തെക്കുറിച്ച് ഇരുവരും പ്രഭാഷണം നടത്തും. ഈ മാസം 20 ആണ് ലേലത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി.

ലൈംഗിക പീഡനക്കേസില്‍ സ്വീഡന് കൈമാറുന്നതിനെതിരെ ബ്രിട്ടനില്‍ നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുകയാണ് അസാഞ്ച.

English summary
WikiLeaks is offering eight people the chance to dine with founder Julian Assange as a fundraiser for its secret-spilling work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X