മാനഭംഗം: കുറ്റവാളിയെ പരസ്യമായി തൂക്കിക്കൊന്നു
ടെഹ്‌റാന്‍: എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും പിന്നീടു കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാളെ ഇറാനില്‍ പൊതുസ്ഥലത്തു തൂക്കിക്കൊന്നു.
നെയ്‌റിസ് പട്ടണത്തിലാണു സംഭവം. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണെന്നല്ലാതെ ആരാണു പ്രതിയെന്നു ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല. 2009 ഫെബ്രുവരിയിലാണ് ഇയാള്‍ കൊലനടത്തിയത്.
മാനഭംഗപ്പെടുത്തുകയും കുട്ടിയുടെ സ്വര്‍ണാഭരണം മോഷ്ടിക്കുകയും ചെയ്തശേഷമായിരുന്നു ഇയാള്‍ കൊലപാതകം നടത്തിയത്. ഈ കുറ്റത്തിന് പുറമേ മയക്കുമരുന്ന് കടത്ത്, അവിഹിതബന്ധം പുലര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നുവെന്ന് ജനറല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഈ വധശിക്ഷയുടെ വിവരം കൂടി പുറത്തുവന്നതോടെ 2011ല്‍ മാത്രം ഇറാനില്‍ തൂക്കിക്കൊന്നവരുടെ എണ്ണം 115 ആയി. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു വധശിക്ഷ നല്‍കുന്ന രാജ്യമാണ് ഇറാന്‍.












Click it and Unblock the Notifications