ലണ്ടന്‍: അല്‍ഖ്വെയ്ദയുടെ പുതിയ മേധാവിയായി അയ്മന്‍ അല്‍ സവാഹിരിയെ നിയമിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ക്വയ്ദ ജനറല്‍ കമാന്‍ഡ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അല്‍ -ക്വയ്ദ അനുകൂല വെബ്‌സൈറ്റായ അന്‍സാര്‍ അല്‍ മുജാഹിദ്ദീനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
'അല്‍ഖ്വെയ്ദ'യിലെ രണ്ടാമനായിരുന്നു ഈജിപ്തുകാരനുമായ സവാഹിരി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ആസൂത്രകന്‍ സവാഹിരിയാണന്നാണ് കരുതപ്പെടുന്നത്. ലാദന്റെ വധത്തോടെ നേതാവിനെ നഷ്ടപ്പെട്ട അല്‍-ക്വയ്ദയുടെ നേതൃസ്ഥാനം ഈജിപ്തുകാരനായ അല്‍ സവാഹിരി ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതിനിടെ കഴിഞ്ഞ മാസം അല്‍ഖ്വെയ്ദയുടെ താത്കാലിക മേധാവിയായി ഈജിപ്തുകാരനായ സെയ്ഫ് അല്‍ ആദില്‍ തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.