കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ബ്ലാക്ക്‌ബെറി

  • By Nisha Bose
Google Oneindia Malayalam News

Blackberry logo
ടൊറൊന്റൊ: ബ്ലാക്ക്‌ബെറി ഫോണ്‍ നിര്‍മ്മാണ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായിട്ടാണ് കമ്പനി ഇങ്ങനെ ഒരു നടപടിക്കൊരുങ്ങുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാനം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പാദത്തില്‍ 93.40 കോടി ഡോളര്‍ അറ്റായാദായം ഉണ്ടായിരുന്നത് ഇത്തവണ ഇടിഞ്ഞ് 69.50 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെയും ഗുഗിളിന്റെയും മുന്നേറ്റം ബ്ലാക്ക്‌ബെറിയെ തളര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവിലെ പ്രതിസന്ധിയെ കമ്പനി തരണം ചെയ്യുമെന്ന് റിം കോ-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിം ബാല്‍സിലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

English summary
BlackBerry maker Research In Motion (RIM)sank more than 15 percent during after-hours trading after Canada's top technology company released first-quarter results Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X