ചൈനീസ് ഫോണില്‍ നിന്നും ഷോക്കേറ്റ് 25കാരന്‍ മരിച്ചു

സംഭവം നടന്നത് ഗുജറാത്തിലെ പാഞ്ച്മഹല്‍ ജില്ലയിലാണ്. ഫോണ്‍ ചാര്‍ജു ചെയ്യുന്നതിനിടയില്‍ തന്നെ ദന്‍ജി കോള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദന്‍ജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളൊരുക്കാതെ വിപണിയിലെത്തുന്ന ചൈനീസ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇന്റര്‍നാഷ്ണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം രാജസ്ഥാനാല്‍ മൊബൈല്‍ ഫോണില്‍ സംസാരിയ്ക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചിരുന്നു. നോക്കിയയുടെ 1209 എന്ന മോഡല്‍ മൊബൈലാണ് അന്ന് വില്ലനായത്.












Click it and Unblock the Notifications