വെള്ളമടി പ്രായം, കര്‍ണ്ണാടകയ്ക്ക് കുലുക്കമില്ല
ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ യുവ കുടിയന്‍മാര്‍ക്ക് ആശ്വസിക്കാം. മഹാരാഷ്ട്രയെ പിന്‍തുടര്‍ന്ന് മദ്യപിക്കാനുള്ള പ്രായം 21 ല്‍ നിന്ന് 25 ആക്കാനുള്ള യാതൊരുദ്ദേശവരും കര്‍ണ്ണാടക സര്‍ക്കാറിനില്ല.
എക്‌സൈസ് മന്ത്രി എംപി രേണുകാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണ്ണാടകയില്‍ മദ്യം കഴിക്കാനുള്ള മിനിമം പ്രായം 21 തന്നെയാണ്. മഹാരാഷ്ട്ര ചിലപ്പോള്‍ പ്രായപരിധി ഉയര്‍ത്തിയിട്ടുണ്ടാകാം. എന്നാല്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രായപരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് തത്കാലം ചിന്തിക്കില്ല. എക്‌സൈസ് മന്ത്രി അറിയിച്ചു.
അടുത്തിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്യപിക്കാനുള്ള പ്രായപരിധി 21ല്‍ നിന്ന് 25 ആക്കി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ബച്ചനടക്കമുള്ള ബോളിവുഡ് താരങ്ങള്‍ രംഗത്തു വന്നിരുന്നു.












Click it and Unblock the Notifications