കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയ്‌ക്കെതിരെ നാരായണമൂര്‍ത്തി

  • By Nisha Bose
Google Oneindia Malayalam News

Narayana Murthy
ദില്ലി: അഴിമതി ഇന്ത്യയുടെ സല്‍പ്പേര് നശിപ്പിക്കുകയാണെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തി. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തുള്ള ഒട്ടേറെ മുന്‍നിര കമ്പനികളുടെ സിഇഒമാരുമായി സംസാരിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന അഴിമതിയെപ്പറ്റി അവര്‍ പരാതിപ്പെടാറുണ്ടെന്ന് മൂര്‍ത്തി പറഞ്ഞു. വിദേശീയരോടു സംസാരിക്കുമ്പോള്‍ അവരില്‍ മൂന്നിലൊന്നു പേര്‍ക്കും പറയാനുള്ളത് ഇന്ത്യയിലെ അഴിമതിയെ പറ്റിയാണ്.

ഇന്ത്യയ്ക്ക് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയുണ്ട്. സോണിയാ ഗാന്ധിയെ ഞാന്‍ ഏറെ ആരാധിക്കുന്നു. ഇവരൊക്കെയുണ്ടായിട്ടും യുപിഎ സര്‍ക്കാറിനു നല്ല ഒരു ഭരണം കാഴ്ചവയ്ക്കാനാവുന്നില്ല. ലോക്പാല്‍ ബില്ലിനെ സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ താന്‍ അതൃപ്തനാണെന്നും മൂര്‍ത്തി അറിയിച്ചു.

English summary
At a time when the country is grappling with a spate of scams, Infosys founder N R Narayana Murthy has said that corruption issues has taken a toll on India's goodwill abroad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X