ഭവനവില കൂടും: ക്രെഡായ്
ദില്ലി: വീടുകളുടേയും ഫ്ളാറ്റുകളുടേയും വില അടുത്ത ആറുമാസക്കാലയളവില്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് ബില്‍ഡര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ക്രെഡായ് പറഞ്ഞു. റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണിതന്ന് ക്രെഡായ് പ്രസിഡന്റ് ലളിത് കുമാര്‍ ജെയിന്‍ അറിയിച്ചു.
ഭവന നിര്‍മ്മാതാക്കളുടെ പലിശ വര്‍ദ്ധിക്കുമ്പോള്‍ അത് ഉപഭോക്താക്കളിലേയ്ക്ക് കൈമാറുകയല്ലാതെ വേറെ വഴിയില്ല.
റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ പണപ്പെരുപ്പം ഉയരാനാണ് സാദ്ധ്യത. മുതല്‍മുടക്കിന് പലിശ കൂടുമ്പോള്‍ നിര്‍മ്മാണചിലവു വര്‍ദ്ധിക്കും. സ്വാഭാവികമായും ഇതിന്റെ ഭാരം ഉപഭോക്താക്കളിലേയ്ക്കു കൈമാറപ്പെടും.
എന്നാല്‍ പലിശ വര്‍ദ്ധന വീടുകളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിക്കുകയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വില ഉയരുമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍ തുടര്‍ന്നും വീടു വാങ്ങുമെന്നതിനാലാണിത്.












Click it and Unblock the Notifications