പ്രണയം: ഭാര്യയെ ഭര്‍ത്താവ് സഹോദരിയാക്കി!
ഇന്‍ഡോര്‍: കനകം മൂലം കാമിനി മൂലം എന്നാണല്ലോ ചൊല്ല് എന്നാല്‍ പുരുഷന്മാര്‍ വിചാരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഇന്‍ഡോര്‍ സ്വദേശിയായ ഒരു യുവാവ് തെളിയിച്ചിരിക്കുന്നത്.
സ്വന്തം ഭാര്യയ്ക്ക് ഒരു പ്രണയമുണ്ടെന്നറിഞ്ഞ ഇദ്ദേഹം പ്രശ്‌നം വളരെ കൂളായി കൈകാര്യം ചെയ്തു. ഭാര്യയെ വീട്ടു തടങ്കലിലിടാനും കാമുകനെ വകവരുത്താന്‍ ക്വട്ടേഷന്‍ കൊടുക്കാനുമൊന്നും ഇദ്ദേഹം പോയില്ല. പകരം ഭാര്യയെ സ്വന്തം സഹോദരിയായി അംഗീകരിച്ച് കാമുകനുമായുള്ള രഹസ്യവിവാഹം അംഗീകരിച്ചു.
മീററ്റിലെ ദേവ്‌ലോക് കോളനിയിലെ നിതീഷ് എന്ന യുവാവാണ് തീര്‍ത്തും മോഡേണായത്. മെയ് ആറിനായിരുന്നു നിതീഷും ആരതിയും തമ്മിലുള്ള വിവാഹം നടന്നത്. ആദ്യരാത്രിയില്‍ത്തന്നെ ആരതി താനും തന്റെ കാമുകനായ വിനീതും തമ്മിലുള്ള വിവാഹം നേരത്തേ നടന്നതാണെന്നും വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ചിട്ടാണ് ഈ വിവാഹത്തിന് തയ്യാറായതെന്നും നിതീഷിനോട് പറഞ്ഞു.
സംഭവത്തില്‍ ഞെട്ടലും സങ്കടവുമൊക്കെയുണ്ടായെങ്കിലും നിതീഷ് സമചിത്തത കൈവിട്ടില്ല. അപ്പോള്‍ത്തന്നെ ആരതിയെയും കൂട്ടി മുറിയ്ക്ക് പുറത്ത് വന്ന് കുടുംബാംഗങ്ങളോടെല്ലാം ഇക്കാര്യം പറഞ്ഞു. എല്ലാവരും കൂടി ചര്‍ച്ചചെയ്ത് ആരതിയെ കാമുകനൊപ്പം അയയ്ക്കാനും തീരുമാനിച്ചു. മാത്രവുമല്ല ആരതിയെ നിതീഷിന്റെ സഹോദരീസ്ഥാനത്ത് വരുത്തുവാനായി അവരെക്കൊണ്ട് നിതീഷിന്റെ കയ്യില്‍ രാഖിയും കെട്ടിച്ചു. തങ്ങളുടെ മൂന്നാമത്തെ സന്തതിയായിട്ടാണ് നിതീഷിന്റെ മാതാപിതാക്കള്‍ ആരതിയെ അംഗീകരിച്ചത്.
പിന്നീട് മെയ് എട്ടിന് നിതീഷ് ആരതിയുടെ കാമുകനെ വിളിച്ച് വരുത്തി അവരെ അയാള്‍ക്കൊപ്പം പറഞ്ഞയച്ചു. എന്നാല്‍ ആരതിയുടെ കുടുംബത്തിന്റെ ഈ ഭാര്യാ കൈമാറ്റം അത്ര സുഖിച്ചിട്ടില്ല. മകളെ മറ്റൊരാള്‍ക്ക് കൊടുത്ത മരുമകനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് ആരതിയുടെ കുടുംബം. നിതീഷിന്റെ വീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനമുണ്ടായതിനാല്‍ ആരതി ഓടിപ്പോയതാണെന്ന് കള്ളക്കേസുണ്ടാക്കുമെന്ന് ത്യാഗി ഭീഷണി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കഥ കേട്ടവരെല്ലാം പറയുന്നത് നിതീഷ് ശരിയ്ക്കും കളിച്ചതൊരു തീക്കളിയാണെന്നാണ്. കാരണം ആരതിയുടെ പിതാവ് അനില്‍ ത്യാഗി ഉത്തരാഖണ്ഡില്‍ പൊലീസ് സബ് ഇന്‍സ് പെക്ടറാണ്. ആരതിയുടെ കുടുംബത്തിനാണെങ്കില്‍ വിനീതുമായുള്ള അവരുടെ പ്രണയം ഒട്ടും ഇഷ്ടവുമായിരുന്നില്ല. നിതീഷിനെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications