കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംസുദ്ദീന്‍ ആരുടെ ഏജന്റ്? -കെജിബി

  • By Ajith Babu
Google Oneindia Malayalam News

KG Balakrishnan
ദില്ലി: തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ആരെന്ന് ജസ്റ്റീസ് ഷംസുദ്ദീന്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഇതില്‍ ജസ്റ്റീസ് ഷംസുദ്ദീന്‍ ഏജന്റായിരുന്നോ എന്നും വ്യക്തമാക്കണം. തന്നെ സ്വാധീനിക്കാന്‍ ഷംസുദ്ദീനെ ആരോ സമീപിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഇതാരെന്നും ഏതു കേസിലെന്നും വ്യക്തമാക്കാന്‍ ഷംസുദ്ദീന്‍ തയാറാകണം.

ഷംസുദ്ദീന്‍ സ്വാധീനം ചെലുത്താന്‍ പറ്റിയ വ്യക്തിയാണെന്നു മനസിലാക്കിയാകണം അദ്ദേഹത്തെ സമീപിച്ചത്. അതിനാല്‍ അദ്ദേഹത്തിനെതിരെയാണ് അന്വേഷണം വേണ്ടത്. ഷംസുദ്ദീനെ ആങ്കെിലും സമീപിച്ചതിനു താനെന്തിനു പദവിയൊഴിയണമെന്നും കെജിബി ചോദിച്ചു. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹംവ്യക്തമാക്കി.

ഒരു കേസിന്റെ ആവശ്യത്തിനായി കെജിബിയുടെ മരുമകനെയോ മറ്റോ സമീപിക്കാന്‍ എന്താണ് വഴിയെന്ന് ബാംഗ്ലൂര്‍ സ്വദേശിയായ ഒരാള്‍ 2009 ല്‍ തന്നോട് അന്വേഷിച്ചതായി ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റീസ് ഷംസുദീന്‍ വെളിപ്പെടുത്തിയിരുന്നു. കേരള ഹൈക്കോടതിയില്‍ കെ.ജി.ബിയുടെ സഹപ്രവര്‍ത്തകനായിരുന്നു ജസ്റ്റീസ് പി.കെ. ഷംസുദീന്‍.

English summary
Balakrishnan has been quick with his rebuttal. He has termed Shamsuddin’s charges as baseless and said that since it was Justice Shamsuddin who was “approached”, he is the one who should be probed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X