കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജിബിയ്‌ക്കെതിരെ ആരോപണവുമായി മുന്‍ ജഡ്ജി

  • By Lakshmi
Google Oneindia Malayalam News

KG Balakrishnan
ദില്ലി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ ആരോപണവുമായി കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഷംസുദീന്‍ രംഗത്ത്.

കോടതി വിധി പുറപ്പെടുവിക്കുന്നതിനായി ജസ്റ്റിസ് ബാലകൃഷ്ണനെ സ്വാധീനിക്കാന്‍ ഒരു പൊതു പ്രവര്‍ത്തകന്‍ തന്നെ സമീപിച്ചിരുന്നുവെന്നും അതിനു താന്‍ വഴങ്ങിയില്ലെന്നുമാണ് ഷംസൂദ്ദീന്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു കേസിന്റെ കാര്യത്തിനായി ബാലകൃഷ്ണന്റെ മകനെയോ മരുമകനെയോ പരിചയപ്പെടുത്തണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങള്‍ക്കിടയില്‍ ബാലകൃഷ്ണനെതിരെ സംശയങ്ങളുണ്ട്. സുതാര്യതയാണ് സുപ്രീം കോടതിയുടെ മുഖമുദ്രയെന്നും അതുകൊണ്ടുതന്നെ അദ്ദേഹം സ്വത്ത് വെളിപ്പെടുത്തണമെന്നും ഷംസുദീന്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനു ശേഷമാണ് അദ്ദേഹത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉണ്ടായത്. ഈ ആരോപണങ്ങളെ കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം വേണം. ഇതെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലോ സുപ്രീം കോടതി നിയമിക്കുന്ന കമ്മീഷണോ അന്വേഷിക്കണം.

ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതു ധാര്‍മികമായി ശരിയല്ലെന്നും ജസ്റ്റിസ് ഷംസുദീന്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതു ബാലകൃഷ്ണന്റെ ചുമതലയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Although former Chief Justice of India and current NHRC chief KG Balakrishnan has steadfastly refused to give credence to questions on his integrity, a fresh salvo was launched on him by retired Kerala High Court judge Shamsuddin,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X