കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായി ബാബയുടെ മുറിയില്‍ അമൂല്യ വസ്തുക്കള്‍?

  • By Super
Google Oneindia Malayalam News

Sai baba
ഹൈദരാബാദ്: അന്തരിച്ച ആത്മീയാചാര്യന്‍ സത്യസായി ബാബ സ്വകാര്യമുറിയായി ഉപയോഗിച്ചിരുന്ന പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തിലെ യജുര്‍ മന്ദിരം തുറന്നു.

ബാബയുടെ മരണത്തിന് ശേഷം അടഞ്ഞുകിടക്കുകയായിരുന്ന യജുര്‍ മന്ദിരം ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ സായിസെന്റര്‍ ട്രസ്റ്റ് അംഗങ്ങളാണ് തുറന്നത്. ട്രസ്റ്റില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ച മുന്‍ ചീഫ് ജസ്റ്റീസ് പി. എന്‍ ഭഗവതിയും യജുര്‍ മന്ദിരം തുറക്കുന്ന സമയത്ത് സംഘത്തിനൊപ്പമുണ്ടായിരുന്നു.

ബാബയുടെ സന്തതസഹചാരിയായിരുന്ന സത്യജിത്തിന്റെ സഹായത്തോടെയാണു മുറി തുറന്നത്. മുറി തുറക്കുന്നതിനുള്ള ബയോമെട്രിക് സംവിധാനത്തെക്കുറിച്ച് അറിവുണ്ടായിരുന്നതു സത്യജിത്തിനു മാത്രമാണ്. ബാബ ജീവിച്ചിരുന്നപ്പോള്‍ ഈ മുറിയിലേക്കു പ്രവേശനമുണ്ടായിരുന്ന ഏകവ്യക്തിയായിരുന്നു സത്യജിത്

ബാബയ്ക്ക് ഭക്തര്‍ സംഭാവനയായി നല്‍കിയ കോടിക്കണക്കിന് രൂപവിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഇതിനുള്ളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്തൊക്കെയാണ് ഇതിലുള്ളതെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുറി തുറക്കുന്നസമയത്ത് മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

സായിബാബ ആശുപത്രിയിലായിരുന്ന സമയത്ത് വിലപിടിപ്പുള്ള പലവസ്തുക്കളും ഇവിടെനിന്നു കടത്തിയെന്നു ചില ഭക്തര്‍ ആരോപണം ഉന്നയിച്ചെങ്കിലും ട്രസ്റ്റ് അംഗങ്ങള്‍ ഇതു നിഷേധിച്ചിരുന്നു.

വിലമതിക്കാനാകാത്ത സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമായതിനാല്‍ യജുര്‍ മന്ദിര്‍ തുറക്കുന്നത് സര്‍ക്കാരിന്റെയും അനുയായികളുടെയും സാന്നിധ്യത്തിലായിരിക്കണമെന്ന് സായിഭക്തര്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരമാണ് ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയത്.

English summary
Nearly two-and-a-half months after his death, the personal chamber of Satya Sai Baba was unlocked in the presence of members of the Satya Sai Central Trust in Puttaparthi on Thursday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X