ലാവലിന്‍ കേസ്:പിണറായിക്ക് വിമര്‍ശനം

കോടതിയില്‍ ഹാജരാകാതിരിയ്ക്കാന്‍ പിണറായി ബോധിപ്പിച്ച കാരണങ്ങള്‍ മതിയായതല്ലെന്നാണ് വിമര്‍ശനം. ഒഴിവാക്കാനാവാത്ത പൊതുയോഗങ്ങള്‍ ഉണ്ടെന്ന് കാരണം പറഞ്ഞാണ് പിണറായി കോടതിയില്‍ ഹാജരാകാതിരുന്നത്. കേസില്‍ കോടതി പറയുന്ന ദിവസം ഹാജരാകാമെന്ന് പിണറായിയുടെ അഭിഭാഷകന്‍ അറിയിച്ചു.
കേസില്‍ ലാവലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിന് വീണ്ടും ജാമ്യമില്ലാ വാറന്റയക്കാനും കോടതി ഉത്തരവിട്ടു. ഒട്ടാവയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരാണ് കാനഡയില്‍ ആഭ്യന്തര വകുപ്പിന്റെ സഹായത്താല്‍ സമന്‍സ് നല്‍കുന്നത്. എന്നാല്‍ കമ്പനി അധികൃതരെയും ക്ലോഡ് ട്രയന്റിനെയും കണ്ടെത്താന്‍ കഴിയാതെ വന്നതിനാലാണ് കഴിഞ്ഞ തവണ സമന്‍സ് തിരിച്ചെത്തിയത്.












Click it and Unblock the Notifications