ലോട്ടറി: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചാണ്ടി

ലോട്ടറി വിഷയത്തില്‍ ഈ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വി.എസിന് കാത്തിരുന്നു കാണാം. ലോട്ടറി മാഫിയ ജനങ്ങളെ പിഴിഞ്ഞ് 80,000 കോടി രൂപ കടത്തികൊണ്ടുപോയി എന്നു പറഞ്ഞു വിലപിച്ച വി.എസ് സര്‍ക്കാര്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും- ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ലോട്ടറിമാഫിയയെക്കുറിച്ച് പറഞ്ഞ് വിലപിക്കാന്‍ മാത്രമേ അച്യുതാനന്ദന് കഴിഞ്ഞിട്ടുള്ളു. ഇതില്‍ക്കൂടുതല്‍ അദ്ദേഹം എന്താണ് ചെയ്തത്- മുഖ്യമന്ത്രി ചോദിച്ചു.
ലോട്ടറിപ്രശ്‌നത്തില്‍ താനും വി.ഡി സതീശനും ഉയര്‍ത്തിയ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അന്വേഷണം നടത്തിയാല്‍ അവര്‍ തന്നെയാണ് കുടുങ്ങാന്‍ പോകുന്നതെന്നും വി.എസ് ആരോപിച്ചിരുന്നു.
കേന്ദ്രമന്ത്രി പി.ചിദംബരമാണ് ലോട്ടറി മാഫിയയ്ക്ക് എല്ലാ സഹായവും നല്‍കുന്നതെന്നും വി.എസ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications