കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഫി നേതാവിനും ഇപി ജയരാജനുമെതിരെ പോസ്റ്റര്‍

  • By Lakshmi
Google Oneindia Malayalam News

കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ പ്രവേശന വിവാദത്തിലകപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവിനും സിപിഎം നേതാവ് ഇപി ജയരാജനുമെതിരെ പോസ്റ്ററുകള്‍.

വിഎസ് പക്ഷക്കാര്‍ക്ക് ഭൂരിപക്ഷമുള്ള കാസര്‍ക്കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും പേരിലാണു പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി രമേശന്‍ മകള്‍ക്കു പരിയാരം മെഡിക്കല്‍ കോളജില്‍ എന്‍ആര്‍ഐ സീറ്റ് തരപ്പെടുത്തിയതു വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്നു മകളുടെ സീറ്റ് രമേശന്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു.

ഇതോടെ തല്‍ക്കാലം പ്രശ്‌നം അവസാനിച്ചെങ്കിലും രമേശനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുകയാണ്. രമേശനെപ്പോലുള്ള നേതാക്കളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഡിവൈഎഫ്‌ഐ കാസര്‍ക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പരിയാരം വിവാദത്തിന് ശേഷം ആദ്യമായി ചേര്‍ന്ന യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. സിപിഎമ്മിലും രമേശിന്റെ നടപടി കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തിനെതിരെ ഈ പ്രശ്‌നം ആയുധമാക്കി ആഞ്ഞടിക്കാനായി വടക്കന്‍ മേഖലയിലെ വിഎസ് പക്ഷത്തിന്റെ തീരുമാനം.

English summary
Poster appeared against DYFI leader VV Rameshan and CPM leader EP Jayarajan at Kanjangadu in Kasarcode district. VV Rameshan involved in a controversy over Pariyaram Medical College NRI seat issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X