സെക്‌സ് റാക്കറ്റ് റെയ്ഡ്: പൊലീസുകാരന്‍ അറസ്റ്റില്‍
പാലക്കാട്: പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ പൊലീസുകാരനുള്‍പ്പെടെ ആറുപേര്‍ പിടിയിലായി. പാലക്കാട് നഗരത്തിലെ കല്‍മണ്ഡപം പ്രതഭാനഗറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസ്‌റെയ്ഡ്.
കല്‍മണ്ഡപം വടക്കുമുറി ഫിറോസ് (24), പാലക്കാട് പട്ടാണിത്തെരുവ് അബ്ദുള്‍ സുധീര്‍ (33), ശ്രീകൃഷ്ണപുരം സ്‌റ്റേഷനിലെ പോലീസുകാരന്‍ ചെര്‍പ്പുളശ്ശേരി കരിമ്പറ്റ സന്തോഷ്‌കുമാര്‍, പാലക്കാട് പറക്കുന്നം വാര്‍ത്താനഗര്‍ സ്വദേശിനികളായ താജുന്നീസ (36), സെറീന (22), നിഷ (33) എന്നിവരാണ് പിടിയിലായത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഫിറോസാണ് സംഘത്തിന്റെ ഇടനിലക്കാരനെന്ന് പോലീസ്പറഞ്ഞു. സ്ത്രീകളാണ് വീട് വാടകയ്‌ക്കെടുത്തിരുന്നത്. മൂന്നുസ്ത്രീകളും ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു. ഓട്ടോറിക്ഷ, അഞ്ച് മൊബൈല്‍ഫോണുകള്‍, പണം തുടങ്ങിയവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications