ഗദ്ദാഫിയുടെ ആയുധം ലൈംഗിക പീഡനം: ഹിലരി

ലിബിയയില്‍ വ്യാപകമായി തന്നെ ഇത്തരം ക്രൂരമായ പീഡനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും വടക്കന്‍ ആഫ്രിക്കയിലും മധ്യേഷ്യയിലുമുള്‍പ്പെടെ എതിര്‍ക്കുന്നവരെ ശിക്ഷിക്കാനുള്ള പ്രധാന മാര്‍ഗമായി പീഡനങ്ങള്‍ മാറിയതായിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
ബലാത്സംഗവും ശാരീരിക മര്‍ദ്ദനങ്ങളും ലൈംഗികപീഡനവും കന്യകാത്വ പരിശോധന വരെ ഈ രാജ്യങ്ങളില്‍ നടക്കുകയാണ്. ഗദ്ദാഫിയുടെ സുരക്ഷാ സൈന്യവും മറ്റു ഗ്രൂപ്പുകളും ഇത്തരം അതിക്രമങ്ങളിലൂടെയാണ് ജനങ്ങളെ അസംഘടിതരാക്കുന്നതെന്നും ഹിലാരി പറഞ്ഞു.
ലിബിയയില്‍ പ്രക്ഷോഭം നടത്തിയിരുന്ന സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കാനായി സൈനികര്‍ക്ക് വയാഗ്ര പോലുള്ള ലൈംഗിക ഉത്തേജക മരുന്നുകള്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ടിരുന്നതായി കഴിഞ്ഞ രാജ്യാന്തര ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications