ഉപ്പുമാവ് താരമായി; ഇന്ത്യക്കാരന് 1ലക്ഷം ഡോളര്‍
ന്യൂയോര്‍ക്ക്: പാചക മത്സരത്തില്‍ ഇന്ത്യവംശജനായ പാചകക്കാരന്‍ ഉപ്പുമാവുണ്ടാക്കി ഒരുലക്ഷം ഡോളര്‍ സ്വന്തമാക്കി. ഫ്ളൊയ്ഡ് കാര്‍ഡോസ് ആണ് അമേരിക്കയിലെ പ്രശസ്തമായി ടോപ്പ് ഷെഫ് മാസ്റ്റേഴ്‌സ് മത്സരത്തില്‍ ഉപ്പുമാവുണ്ടാക്കി കിരീടം ചൂടിയത്.
സേമിയയും, കൂണും(മഷ്‌റൂം)ചേര്‍ത്ത് കാര്‍ഡോസ് ഉണ്ടാക്കിയ ഉപ്പുമാവ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയായിരുന്നു. ലോസ്ആഞ്ചലസില്‍ നിന്നുള്ള മേരി സ്യൂ മിലികന്‍ ഉണ്ടാക്കിയ ബോര്‍ഡര്‍ ഗ്രില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ട്രേസി ജെസ് ജാര്‍ഡിന്‍സിന്റെ ജാര്‍ഡിനിറെ എന്നീ വിഭവങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യന്‍ ഉപ്പുമാവ് മുന്നിലെത്തിയത്.
മത്സരത്തില്‍ പലഘട്ടങ്ങളിലും മിലികണിന്റെ പിന്നിലായിരുന്നു കാര്‍ഡോസിന്റെ സ്ഥാനം. ചിലഘട്ടങ്ങളില്‍ എലിമിനേഷന്‍ റൗണ്ട് വരെ കാര്‍ഡോ എത്തിപ്പെടുകയും ചെയ്തു. എന്നാല്‍ കൂണ്‍ സേമിയ ഉപ്പുമാവിലൂടെ തനിയ്ക്ക് ലഭിച്ച ഈ വിജയം അതിശയകരമാണെന്നാണ് മുംബൈയില്‍ ജനിച്ച കാര്‍ഡോസ് പറയുന്നത്.
ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ കാര്‍ഡോസ് ഡാന്നി മെയര്‍ ഇന്ത്യന്‍ റസ്‌റ്റോറന്റിന് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത് 2010ല്‍ അടച്ചുപോവുകയായിരുന്നു.


Click it and Unblock the Notifications