സര്‍ക്കാര്‍ കോണ്ടം വീട്ടിലെത്തിയ്ക്കും
മുംബൈ: ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഗര്‍ഭനിരോധനത്തിനായുള്ള കോണ്ടം പോലുള്ള ഉപാധികള്‍ വീടുകളിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. തിരഞ്ഞെടുക്കപ്പെട്ട 266 ജില്ലകളിലെ എല്ലാ വീടുകളിലും ഇവ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പു മന്ത്രി ഗുലാം നബി ആസാദ് അറിയിച്ചതാണിത്.
പദ്ധതിയുടെ ഭാഗമായി 266 ജില്ലകളിലെ വീടുവീടാന്തരം സൗജന്യമായി ഗര്‍ഭനിരോധന ഉപാധികള്‍ വിതരണം ചെയ്യാന്‍ അംഗീകാരമുള്ള സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതിലൂടെ ജനസംഖ്യാനിയന്ത്രണം സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. എയ്ഡ്‌സ് പോലെയുള്ള രോഗങ്ങളുടെ വ്യാപനത്തിനു തടയിടാനും ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications