ഗ്രാമമുഖ്യയായ ഭാര്യയെ വെട്ടികൊന്നു
ഭൂവനേശ്വര്‍: ഗ്രാമമുഖ്യയായ ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് പോലീസിനു മുന്നില്‍ കീഴടങ്ങി. ഒറീസ്സയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. മരിച്ച മനോരമ മാലിക്(35) ബാല്‍ന-ദാഷിപ്പൂര്‍ ജില്ലയിലെ ഗ്രാമമുഖ്യയായിരുന്നു.
രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗ്രാമമുഖ്യയുടെ മൃതദേഹം പോലീസ് ഇവരുടെ വീടിനു സമീപത്തു നിന്നും കണ്ടെടുത്തു. കൊലയാളിയായ അരാഹിത മാലിക് ഭാര്യ ഉറങ്ങിക്കിടന്നപ്പോള്‍ കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ഇവരുടെ രണ്ട് പെണ്‍മക്കളും ഉറങ്ങുകയായിരുന്നു. കൊല നടത്തിയതിനു ശേഷം പ്രതി നേരെ പോയി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.പ്രതി കൊലയ്ക്കുപയോഗിച്ച കോടാലി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications