വിഎസിന് ഇത് നേരത്തേ ആകാമായിരുന്നു: ചന്ദ്രപ്പന്‍

ഇത് വിഎസ് നേരത്തേ ചെയ്തിരുന്നുവെങ്കില്‍ ഏറെ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈകിയെങ്കിലും വിഎസ് സത്യം തിരിച്ചറിഞ്ഞത് നന്നായി. ദൗത്യസംഘമല്ല ഒഴിപ്പിക്കലാണ് മൂന്നാറില്‍ ആവശ്യം. കെ സുരേഷ്‌കുമാറിന്റെ ഇടപെടലുകള്‍ ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റിച്ചിരുന്നു- ചന്ദ്രപ്പന്‍ ആരോപിച്ചു.
ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ മൂന്നാര്‍ വിഷയത്തില്‍ ഉണ്ടായതിനാലാണ് സുരേഷ് കുമാറിനെ തിരിച്ചുവിളിച്ചതെന്ന് വിഎസ് പറഞ്ഞിരുന്നു. മൂന്നാറിലെ പാര്‍ട്ടി ഓഫീലുകളെക്കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങള്‍ സുരേഷ് പറഞ്ഞുവെന്നും ഇതിന് അയാളെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നുമാണ് വിഎസ് പറഞ്ഞത്.
ഇതാദ്യമാണ് മൂന്നാര്‍ വിഷയത്തില്‍ സുരേഷ് കുമാറിനെതിരെ വിഎസ് രംഗത്തുവരുന്നത്. മാത്രമല്ല മൂന്നാറിലെ സിപിഎം, സിപിഐ ഓഫീസുകള്‍ തര്‍ക്കാന്‍ ശ്രമിച്ചതാണ് അവിടത്തെ ആദ്യ ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് വിഎസ് സമ്മതിക്കുന്നതും ഇതാദ്യമാണ്.












Click it and Unblock the Notifications