• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വിഎസിന് ഇത് നേരത്തേ ആകാമായിരുന്നു: ചന്ദ്രപ്പന്‍

  • By Lakshmi

ദില്ലി: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കാനായി രൂപീകരിച്ച ആദ്യ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന്‍.

ഇത് വിഎസ് നേരത്തേ ചെയ്തിരുന്നുവെങ്കില്‍ ഏറെ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈകിയെങ്കിലും വിഎസ് സത്യം തിരിച്ചറിഞ്ഞത് നന്നായി. ദൗത്യസംഘമല്ല ഒഴിപ്പിക്കലാണ് മൂന്നാറില്‍ ആവശ്യം. കെ സുരേഷ്‌കുമാറിന്റെ ഇടപെടലുകള്‍ ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റിച്ചിരുന്നു- ചന്ദ്രപ്പന്‍ ആരോപിച്ചു.

ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ മൂന്നാര്‍ വിഷയത്തില്‍ ഉണ്ടായതിനാലാണ് സുരേഷ് കുമാറിനെ തിരിച്ചുവിളിച്ചതെന്ന് വിഎസ് പറഞ്ഞിരുന്നു. മൂന്നാറിലെ പാര്‍ട്ടി ഓഫീലുകളെക്കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങള്‍ സുരേഷ് പറഞ്ഞുവെന്നും ഇതിന് അയാളെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നുമാണ് വിഎസ് പറഞ്ഞത്.

ഇതാദ്യമാണ് മൂന്നാര്‍ വിഷയത്തില്‍ സുരേഷ് കുമാറിനെതിരെ വിഎസ് രംഗത്തുവരുന്നത്. മാത്രമല്ല മൂന്നാറിലെ സിപിഎം, സിപിഐ ഓഫീസുകള്‍ തര്‍ക്കാന്‍ ശ്രമിച്ചതാണ് അവിടത്തെ ആദ്യ ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് വിഎസ് സമ്മതിക്കുന്നതും ഇതാദ്യമാണ്.

English summary
CPI leader CK Chandrappan said that he is welcoming the statement of VS Achuthanandan over Munnar task force. And he also said that VS could have said this early,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more