കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളന്റെ എംഎല്‍എ സ്വപ്‌നം തകര്‍ന്നു

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: കള്ളന്‍മാര്‍ക്കുമില്ലേ ചില മോഹങ്ങള്‍? തന്‍വീര്‍ അന്‍സാരിയെന്ന കള്ളന്റെ മോഹം ഒരു എംഎല്‍എ ആകണമെന്നായിരുന്നു. തന്‍വീര്‍ അന്‍സാരിയുടെ കൊട്ടാരം പോലുള്ള വീടും ആഡംബരകാറുകളും കണ്ട അയല്‍ക്കാര്‍ കരുതിയിരുന്നത് ഇയാള്‍ ഒരു കോടീശ്വരനാണെന്നായിരുന്നു.

അടുത്ത വര്‍ഷം എംഎല്‍എ ആകാനും തന്‍വീറിനു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ പോലീസ് തന്‍വീറിന്റെ സ്വപ്‌നങ്ങളെല്ലാം തച്ചുടച്ചു. സ്വര്‍ണ്ണം മോഷ്ടിച്ചാണ് തന്‍വീര്‍ പണക്കാരനായതെന്ന് പോലീസിന്റെ കണ്ടെത്തല്‍ അയാളുടെ അയല്‍ക്കാര്‍ക്കു പോലും വിശ്വസിക്കാനാവുമായിരുന്നില്ല.

ഒന്നും രണ്ടുമല്ല 78 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് തന്‍വീര്‍ മോഷ്ടിച്ചത്. ഇനിയും പത്തോളം മോഷണകേസുകളില്‍ തന്‍വീര്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇതില്‍ മിക്ക മോഷണങ്ങളും നടത്തിയിരിക്കുന്നത് കര്‍ണ്ണായകയിലേയും തമിഴ്‌നാട്ടിലേയും ടൂറിസ്റ്റ് ബസുകളിലാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോലാപൂരില്‍ നിന്ന് 3.7 കിലോഗ്രാം സ്വര്‍ണ്ണവുമായി ബസ്സില്‍ കയറിയ ജ്വലറി ജീവനക്കാരനില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്തതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അന്വേഷിച്ച് വരികയായിരുന്നു.

എല്ലാമാസവും മുംബൈയില്‍ പോകാറുണ്ടെന്നും കൗഫോര്‍ഡ് മാര്‍ക്കറ്റില്‍ നിന്നു പുറപ്പെടുന്ന ബസില്‍ കയറി സഹയാത്രക്കാരില്‍
നിന്നും പണം തട്ടിയെടുക്കാറുണ്ടന്നും പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി.

English summary
Tanvir Ansari's neighbours in Meerut thought he was a wealthy businessman, what with his palatial bungalow and swank cars. Recently, they found that he was nothing but a thief who had amassed his fortune robbing jewellers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X