ബാബയുടെ മുറിയില്‍ 11.56കോടി രൂപ 98കി. സ്വര്‍ണം

കഴിഞ്ഞ ദിവസം ബാബയുടെ സ്വകാര്യ മുറിയായിരുന്ന യജുര്‍ മന്ദിര്‍ തുറന്നിരുന്നു. വസ്തുവകകകള്‍ എണ്ണിത്തിട്ടപ്പെടുത്തി ട്രസ്റ്റ് അംഗങ്ങളുടെ കൈകുഴഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുറിയ്ക്കുള്ളില്‍ സ്വര്‍ണത്തില്‍ നിര്‍മ്മിച്ച പാദുകങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 20 പേര് 36 മണിക്കൂര്‍ ചെലവഴിച്ചാണ് ആസ്തികളുടെ കണക്കുകള്‍ തിട്ടപ്പെടുത്തിയത്.
മുറിയില്‍നിന്നു ലഭിച്ച 11.56 കോടി രൂപ പ്രശാന്തിനിലയം ട്രസ്റ്റിന്റെ പേരില്‍ എസ്ബിടിയില്‍ നിക്ഷേപിച്ചെന്നു ബാബയുടെ ബന്ധുവും സത്യസായിസേവാ ട്രസ്റ്റ് അംഗവുമായ ആര്.ജെ. രത്നാകര്‍ അറിയിച്ചു.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൂല്യം ആദായനികുതിവകുപ്പ് അധികൃതര്‍ കണക്കാക്കിവരുകയാണ്. മാര്‍ച്ച് അവസാനം സായിബാബ രോഗശയ്യയിലായതോടെയാണു 'യജുര്മന്ദിര്' അടച്ചത്. ഏപ്രില്‍ 24നായിരുന്നു ബാബ അന്തരിച്ചത്.
സുപ്രീംകോടതി റിട്ട. ജഡ്ജി എ.പി. മിശ്ര, കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി വൈദ്യനാഥ എന്നിവരുടെ സാന്നിധ്യത്തിലാണു 'യജുര്മന്ദിര്' തുറന്നത്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും സത്യസായി സര്‍വകലാശാല വി.സിയുമായ പി.എന്‍. ഭഗവതി, സേവാ ട്രസ്റ്റ് അംഗങ്ങള്‍, ബാബയുടെ സന്തതസഹചാരിയായിരുന്ന സത്യജിത്ത് എന്നിവരും സന്നിഹിതരായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications