കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബയുടെ മുറിയില്‍ 11.56കോടി രൂപ 98കി. സ്വര്‍ണം

  • By Super
Google Oneindia Malayalam News

Sai Baba
പുട്ടപര്‍ത്തി: അന്തരിച്ച ആത്മീയാചാര്യന്‍ സത്യസായി ബാബയുടെ സ്വകാര്യ മുറിയില്‍ ഏതാണ്ട് 11.56കോടി രൂപയും, 98കിലോഗ്രാം സ്വര്‍ണവും, 307 കിലോഗ്രാം വെള്ളിയും ഉണ്ടെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ബാബയുടെ സ്വകാര്യ മുറിയായിരുന്ന യജുര്‍ മന്ദിര്‍ തുറന്നിരുന്നു. വസ്തുവകകകള്‍ എണ്ണിത്തിട്ടപ്പെടുത്തി ട്രസ്റ്റ് അംഗങ്ങളുടെ കൈകുഴഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുറിയ്ക്കുള്ളില്‍ സ്വര്‍ണത്തില്‍ നിര്‍മ്മിച്ച പാദുകങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 20 പേര്‍ 36 മണിക്കൂര്‍ ചെലവഴിച്ചാണ് ആസ്തികളുടെ കണക്കുകള്‍ തിട്ടപ്പെടുത്തിയത്.

മുറിയില്‍നിന്നു ലഭിച്ച 11.56 കോടി രൂപ പ്രശാന്തിനിലയം ട്രസ്റ്റിന്റെ പേരില്‍ എസ്ബിടിയില്‍ നിക്ഷേപിച്ചെന്നു ബാബയുടെ ബന്ധുവും സത്യസായിസേവാ ട്രസ്റ്റ് അംഗവുമായ ആര്‍.ജെ. രത്‌നാകര്‍ അറിയിച്ചു.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൂല്യം ആദായനികുതിവകുപ്പ് അധികൃതര്‍ കണക്കാക്കിവരുകയാണ്. മാര്‍ച്ച് അവസാനം സായിബാബ രോഗശയ്യയിലായതോടെയാണു 'യജുര്‍മന്ദിര്‍' അടച്ചത്. ഏപ്രില്‍ 24നായിരുന്നു ബാബ അന്തരിച്ചത്.

സുപ്രീംകോടതി റിട്ട. ജഡ്ജി എ.പി. മിശ്ര, കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി വൈദ്യനാഥ എന്നിവരുടെ സാന്നിധ്യത്തിലാണു 'യജുര്‍മന്ദിര്‍' തുറന്നത്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും സത്യസായി സര്‍വകലാശാല വി.സിയുമായ പി.എന്‍. ഭഗവതി, സേവാ ട്രസ്റ്റ് അംഗങ്ങള്‍, ബാബയുടെ സന്തതസഹചാരിയായിരുന്ന സത്യജിത്ത് എന്നിവരും സന്നിഹിതരായിരുന്നു.

English summary
The Sai Baba Central Trust members have announced the details of the wealth recovered from private chamber, Yajur Mandir of spiritual guru Sai Baba,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X