Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാപത്തിനിടെ അവര്‍ ചുംബിച്ചതോ? അതോ.....

Vancouver riot kiss
വാന്‍കൂവര്‍: റോം നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥ ജീവിതത്തില്‍ പലപ്പോഴായി പലര്‍ത്ത് ഉദ്ധരിക്കേണ്ടിവരാറുണ്ട്. എന്ത് പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും തങ്ങളുടെ ലോകത്ത് മാത്രമായി മുഴുകിക്കഴിയുന്ന എത്രയോ പേരുണ്ട് നമുക്കിടയില്‍. അത്തരത്തില്‍ രണ്ടുപേരെക്കുറിച്ചാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ച നടക്കുന്നത്.

കാനഡയില്‍ നിന്നുള്ള രണ്ട് കമിതാക്കളാണ് താരങ്ങള്‍. ചുറ്റുപാടും കലാപം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും റോഡില്‍ക്കിടന്ന ഭ്രാന്തമായി ചുംബിയ്ക്കുകയായിരുന്നുവത്രേ. ഒന്‍ടാരിയോ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയായ അലക്‌സ് തോമസും കാമുകന്‍ സ്‌കോട്ട് ജോണ്‍സുമാണ് തങ്ങള്‍ക്ക് ചുറ്റും കലാപം കത്തിപ്പടരുമ്പോള്‍ ചുംബനലഹരിയിലമര്‍ന്നത്.

വ്യാഴാഴ്ച കാനഡയിലെ വാന്‍കോവറിലായിരുന്നു സംഭവം. ഐസ് ഹോക്കി മത്സരത്തില്‍ തോറ്റ ടീമിന്റെ ആരാധകര്‍ കലാപം നടത്തുമ്പോഴാണ് സംഭവം. ജനങ്ങളെല്ലാം ജീവന്‍ രക്ഷിക്കാനായി ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് ആളിക്കത്തുന്ന തീയ്ക്ക് സമീപത്തായി സ്‌കോട്ടും അലക്‌സും തറയില്‍ക്കിടന്ന് ചുംബനം നുകര്‍ന്നത്.

റിച്ചഡ് ലാം എന്ന കാനഡക്കാരനായ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. ട്വിറ്ററിലും, ഫേസ്ബുക്കിലുമെല്ലാമായി കാട്ടുതീ പോലെ പടരുകയായിരുന്നു ഈ ഫോട്ടോയും വാര്‍ത്തയും. ഇതോടെ ഈ കമിതാക്കള്‍ ലോകമൊട്ടുക്കും ചര്‍ച്ചാവിഷയമായി.

രണ്ട് കാറുകള്‍ക്ക് തീവെച്ച്, അടുത്തുള്ള കട കുത്തിത്തുറക്കാന്‍ കലാപകാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും അക്രമാസക്തരായവരെ പോലീസ് ഇടപെട്ട് പിരിച്ചുവിടുകയും ചെയ്യുമ്പോഴാണ് ആളൊഴിഞ്ഞ തെരുവില്‍ യുവാവും യുവതിയും കിടക്കുന്നത് കണ്ടതെന്ന് ലാം പറഞ്ഞു.

അവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതാവുമെന്നാണ് അദ്ദേഹം കരുതിയത്. നിലത്തുകിടക്കുന്നവര്‍ക്കു പിന്നില്‍ തീകത്തുന്നുമുണ്ടായിരുന്നു. ഓടിക്കൊണ്ടിരുന്ന ലാം തിരിഞ്ഞു നിന്ന് ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി.

എന്തായാലും സംഭവത്തോട് അലക്‌സും സ്‌കോട്ടും പ്രതികരിച്ചിട്ടുണ്ട്, തന്നെ പൊലീസ് മര്‍ദ്ദിച്ച് തള്ളിയിട്ടെന്നും എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലായില്ലെന്നും അലക്‌സ് പറയുന്നു. താഴെ വീണ അലക്‌സ് പേടിച്ചുപോയിരുന്നുവെന്നും ആശ്വസിപ്പിക്കാനാണ് താന്‍ തറയില്‍ക്കിടന്നതെന്നാണ് സ്‌കോട്ട് പറയുന്നത്.

എന്നാല്‍ ഇതൊന്നുമല്ല സംഭവം കലാപം കത്തിപ്പടരുമ്പോള്‍ ഇവര്‍ സര്‍വ്വം മറന്ന് ചുംബിക്കുകയായിരുന്നുവെന്നാണ് മറ്റുചിലര്‍ വാദിക്കുന്നത്. എന്തായാലും സത്യം സ്‌കോട്ടിനും അലക്‌സിനും മാത്രമേ അറിയുകയുള്ളുവെന്നതാണ് സത്യം. സംഭവത്തിന് പിന്നാലെ സ്‌കോട്ടിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

ഫോട്ടോയില്‍ കണ്ടാണ് ഇവര്‍ മകനെ തിരിച്ചറിഞ്ഞത്. മകന് ചുറ്റുമുള്ളതൊന്നുമറിയാതെ സ്വന്തം ലോകത്ത് മുഴുകിപ്പോകുന്ന ഒരു സ്വഭാവമുണ്ടെന്നും, അവന്‍ അലക്‌സുമായി അടുത്തിടെയാണ് പ്രണയം തുടങ്ങിയതെന്നും സ്‌കോട്ടിന്റെ മാതാവ് ആസ്‌ത്രേലിയയില്‍ പറഞ്ഞു. ആസ്‌ത്രേലിയക്കാരനായ സ്‌കോട്ട് ആറുമാസത്തേയ്ക്കായിട്ടാണത്രേ കാനഡയില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+